CLOSE

ബാവിക്കര, കാനത്തൂര്‍, മുണ്ടക്കൈ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രധാന അധ്യാപകരെ നിയമിക്കണം

മുളിയാര്‍: മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രധാന അധ്യാപകരടക്കം ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക, അനധ്യാപക തസ്തികകള്‍ നികത്തണമെന്ന് ആവശ്യപ്പെട് വിദ്യാഭ്യാസ മന്ത്രി, ഉദുമ എം.എല്‍.എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് നിവേദനമയച്ചു.

ജി.യു.പി.എസ് കാനത്തൂര്‍ (പ്രധാന അധ്യാപകന്‍, യു.പി.എസ്.ടീച്ചര്‍, പാര്‍ടൈം ഹിന്ദി ടീച്ചര്‍) ജി.എല്‍.പി.എസ്. മുണ്ടക്കൈ (പ്രധാന അധ്യാപകന്‍, ഫുള്‍ ടൈം അറബിക് ടീച്ചര്‍, പി.ടി.സി.എം) ജി.എല്‍.പി.എസ്. ബാവിക്കര (പ്രധാന അധ്യാപകന്‍, രണ്ട് എല്‍പിഎസ് ടീച്ചര്‍, പി.ടി.സി.എം) എന്നീ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്‌നിവേദനത്തില്‍ ചൂണ്ടി കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *