CLOSE

ബോവിക്കാനം – ബാവിക്കര-കുട്ട്യാനം- ഇരിയണ്ണി റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് മെക്കാഡം ടാര്‍ ചെയ്യണം; മുസ്ലിം ലീഗ്

മുളിയാര്‍: ബോവിക്കാനം – നുസ്രത്ത് നഗര്‍- ബാവിക്കര-കുട്ട്യാനം റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ടാര്‍ ചെയ്ത് അഭിവൃദ്ധിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബോവിക്കാനം പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് ഉദുമ എം.എല്‍.എ.അഡ്വ.സി.എച്ച്. കുഞ്ഞമ്പുവിന് നിവേദനം നല്‍കി. മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ വളരെ പഴക്കം ചെന്ന ബാവിക്കര പമ്പ് ഹൗസിലേക്കുള്ള റോഡ്കൂടിയാണിത്. ബേവിഞ്ച ആലൂര്‍ ഇരിയണ്ണി റോഡിന്റെ ഭാഗമായി ബാവിക്കര മുതല്‍ കുട്ട്യാനം വരെയുള്ള ഭാഗം പൊതു മരാമത്തിന്റെ അധീനയിലാണ്. തീര്‍ത്ഥാടന കേന്ദ്രമായ ബാവിക്കര മഖാമിലേക്ക് ഉള്‍പ്പെടെ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കെ.ബി.മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ഷെരീഫ് കൊടവഞ്ചി, കെ.അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഹംസ ചോയിസ്, അബ്ദുള്‍ ഖാദര്‍മുക്രി, അബൂബക്കര്‍ ചാപ്പ, സിദ്ധീഖ് ബോവിക്കാനം, അഹമ്മദ് മൂലയില്‍, ഉമ്മര്‍ ബെള്ളിപ്പാടി,സിദ്ധീഖ് കുണിയേരി സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *