CLOSE

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ ഹൃദയതരംഗം പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ കൈമാറി

കാസര്‍കോട്: മൊബൈല്‍ ഫോണ്‍ ഇല്ലത്തത് മൂലം ഓണ്‍ലൈന്‍ പഠനത്തിന് അവസരം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ ഹൃദയതരംഗം പദ്ധതിയിലൂടെ ആദ്യഘട്ടമായി അമ്പത് മൊബൈല്‍ ഫോണുകള്‍ സമ്മാനിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍. എ.സ്വാഗതം പറഞ്ഞു. ജില്ലാകലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഐ.എ.എസ് ആദ്യ കൈമാറ്റം നടത്തി.

ജില്ലാ പോലീസ് ചീഫ് പി.ബി.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്, ഡി.ഇ.ഒ.നന്ദികേശ്, എ.ഇ.ഒ. അഗസ്റ്റിന്‍ ബെര്‍ണാഡ്, വിവിധ സംഘടനാ നേതാക്കളായ ടി.ഇ. അബ്ദുള്ള, എ.അബ്ദുള്‍ റഹിമാന്‍, പി.കെ ഫൈസല്‍, ടി.കൃഷ്ണന്‍, കല്ലട്ര മാഹിന്‍ ഹാജി, ഹഖിം കുന്നില്‍, പി.എം.മുനീര്‍ ഹാജി, മൂസ.ബി ചെര്‍ക്കള, അഡ്വ. എ.ഗോവിന്ദന്‍ നായര്‍ എ.എം കടവത്ത്, കരുണ്‍ താപ്പ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, പി.അബ്ദുള്‍ റഹ്മാന്‍ ഹാജി, ഇ. അബൂബക്കര്‍ ഹാജി എടനീര്‍,അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, പി.ബി. ഷെഫീഖ്,ഫെബിന്‍, കെ.എം.ബഷീര്‍, ഹമീദ് ബെദിര, അഷ്‌റഫ് ഇടനീര്‍, ഹാരിസ് ബെദിര, അനസ് എതിര്‍ത്തോട്, മുത്തലിബ് പറക്കെട്ട, ലുഖ്മാന്‍ തളങ്കര, കെ.എം അബ്ദുള്‍ റഹിമാന്‍, ഹഖിം അജ്മല്‍ തളങ്കര, ഫിറോസ് അട്ക്കത്ത്ബയല്‍, അസ്‌കര്‍ ചൂരി സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *