CLOSE

ബന്തടുക്കയിലെ റോഡിന്റെ പണി പുനരാരംഭിക്കണമെന്നാവിശ്യപ്പെട്ട് ഗാന്ധിദര്‍ശന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി

ബന്തടുക്ക: തെക്കില്‍ – ആലട്ടി റോഡിന്റെ ബന്തടുക്ക ടൗണിലെ 300 മീറ്റര്‍ റോഡിന്റെ പണി പുനരാരംഭിക്കണമെന്ന് ആവിശ്യപ്പെട്ട് ഗാന്ധിദര്‍ശന്‍ സമിതിയുടെ നേതൃത്വത്തില്‍ ബന്തടുക്ക ടൗണില്‍ റിലേ പ്രതിഷേധ സമരം നടത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും പോഷക സംഘടനകളുടേയും ആഭിമുഖ്യത്തില്‍
ഈ ആവശ്യം ഉന്നയിച്ച് എട്ടാം ദിവസമാണ് ബന്തടുക്കയില്‍ പ്രതിഷേധ സമരം നടക്കുന്നത്.
ഒരു കെട്ടിട ഉടമസ്ഥന്‍ മുന്‍സിഫ് കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തുവെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉത്തരവാദപ്പെട്ട നേതാക്കളുടെ സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന് തടസ്സഹര്‍ജി നിരുപാധികം പിന്‍വലിക്കുകയും ചെയ്തു. യാതൊരു നിയമ തടസ്സമില്ലാതിരുന്നിട്ടും പൊതുമരാമത്ത് വകുപ്പും കരാറുകാരനും തമ്മില്‍ അന്തര്‍ധാര ഉണ്ടാക്കി പണി നീട്ടിക്കൊണ്ടു പോകുകയാണ്. ഇതില്‍ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചിരുന്നു. കോടതിയുടെ തടസ്സഹര്‍ജി പിന്‍വലിച്ചതിന്റെ ജഡ്ജ് മെന്റ് പകര്‍പ്പ് പ്രതിഷേധ സമരത്തില്‍ പ്രദര്‍ശിപ്പിക്കുകയും എക്‌സികുട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കുകയും ചെയ്തു സെപ്റ്റംബര്‍ 15 നു നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ എക്‌സികുട്ടിവ് എഞ്ചിനീയറുടെ ഉറപ്പ് പ്രകാരം പതിനാറാം തീയ്യതിക്ക് തന്നെ റോഡ് പണി പുനരാരംഭിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ധര്‍ണ്ണാ സമരം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇത് മനസ്സിലാക്കിയ ഉദുമ എം എല്‍ എ രാഷ്ട്രീയ നാടകം കളിക്കുകയാണ്. ഓട്ടോ ടാക്‌സി തൊഴിലാളി വ്യാപാരി സുഹൃത്തുക്കളും നാട്ടുകാരും ടൗണില്‍ വീര്‍പ്പ് മുട്ടുമ്പോള്‍ ഉദുമ എംഎല്‍എയുടെ സാന്നിദ്ധ്യത്തിന്‍ മാത്രമേ പണി പുനരാരംഭിക്കാവു എന്ന് പൊതുമരാമത്ത് വകുപ്പിലെ ഉത്തരവാദപ്പെട്ട വരെ വിളിച്ച് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. റോഡിന്റെ പണി പുനരാരംഭിക്കും വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിവിധ പോഷക സംഘടനകള്‍ റിലേ സമരം നടത്തുകയാണ് .അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഗാന്ധിദര്‍ശന്‍ സമിതി കറ്റിക്കോല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിന്‍ പ്രതിഷേധ സമരം നടത്തി. ഗാന്ധിദര്‍ശന്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതിഷേധ സമരം മുളിയാര്‍ ബ്ലോക്ക് പ്രസിഡന്റ് ബലരാമന്‍ നമ്പ്യാര്‍ ബലരാമന്‍ നമ്പ്യാര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു അബ്രഹാം, ഗാന്ധിദര്‍ശന്‍ ജില്ലാ സെക്രട്ടറി കമലാക്ഷന്‍ ചൂരിത്തോട്, ജോസ് പാറത്തട്ടേല്‍, മിനി ചന്ദ്രന്‍ ,ഒ വി വിജയന്‍ ,മാധവന്‍ ചിറക്കാല്‍,വസന്തന്‍ ഐ എസ് ,രാജീവ് രാജു ബന്തടുക്ക, രതീഷ് ബേത്തലം, നിഷാ അരവിന്ദ്, ശുഭാലോഹി ദാക്ഷന്‍, ഹനീഫ എം എച്ച്, ബിലാല്‍ മുഹമ്മദ്, മോഹനന്‍ കൊമ്പംകല്ല്, അനന്ന്യ ബന്തടുക്ക, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *