CLOSE

കാരക്കുഴി കമ്മ്യൂണിറ്റി ഹാള്‍ പരിസരത്തുള്ള റവന്യൂ ഭൂമി വിവിധ കായിക മത്സരങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക വിധത്തിലുള്ള മള്‍ട്ടിപര്‍പ്പസ് മൈതാനമായി മാറ്റണമെന്ന് സി.പി.ഐ.എം കാരക്കുഴി ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു

വെള്ളിക്കോത്ത് : സിപിഐഎം കാരക്കു ഴി ബ്രാഞ്ച് സമ്മേളനം കാരക്കുഴി കണ്ണന്‍ നഗറില്‍ നടന്നു. ബ്രാഞ്ചിലെ മുതിര്‍ന്ന അംഗം ടി ഗോപാലന്‍ പതാക ഉയര്‍ത്തി. കെ. വി.ജയന്‍ രക്തസാക്ഷി പ്രമേയവും കെ രാഹുല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ. വി ജയന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എ കൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാരക്കുഴി കമ്മ്യൂണിറ്റി ഹാള്‍ പരിസരത്തുള്ള റവന്യൂഭൂമി വിവിധ കായിക മത്സരങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക വിധത്തിലുള്ള മള്‍ട്ടിപര്‍പ്പസ് മൈതാനമായി മാറ്റണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. വി. ഗിനീഷ്,കെ.വി.ലക്ഷ്മി മനോജ് കാരക്കുഴി ആലിങ്കാല്‍ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍വച്ച് കാരക്കുഴി ബ്രാഞ്ചിനെ കാരക്കുഴി ഫസ്റ്റ്,
കാരക്കുഴി സെക്കന്‍ഡ് എന്നീ രണ്ട് ബ്രാഞ്ചുകളായി വിഭജിച്ചു. കാരക്കുഴി ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി വി. ഗിനീഷിനെ തിരഞ്ഞെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *