CLOSE

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം: മുസ്ലിം ലീഗ്

ഉപ്പള: മഞ്ചേശ്വരം താലൂക്ക് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും സ്വന്തമായി ആസ്ഥാന കെട്ടിടം ഇല്ലാത്തത് കാരണം ജനങ്ങള്‍ ദുരിതത്തിലാവുകയാണെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആരോപിച്ചു. മൂന്ന് നില ചവിട്ട് പടികള്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത് പ്രായമായവര്‍ക്കും വികലാംഗര്‍ക്കും ഓഫീസില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥ ഒഴിവാക്കി സ്വന്തമായ കെട്ടിടം ഉണ്ടാക്കി ഓഫീസ് സംവിധാനം സുതാര്യമാക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എ കെ എം അഷറഫ് എംഎല്‍എ നടത്തുന്ന ഇടപെടല്‍ അഭിനന്ദനാര്‍ഹമാണന്നും യോഗം വിലയിരുത്തി.
പ്രിസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ യോഗം ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ കെ എം അഷ്‌റഫ് എംഎല്‍എ, എം ബി യൂസുഫ് ഹാജി, അസീസ് മരിക്കെ, വി പി എ കാദര്‍ ഹാജി, അഷ്‌റഫ് കര്‍ള, പി എച്ച് എഹമീദ് ഹാജി മച്ചംപാടി, എ കെ ആരിഫ്, എം എസ് എ സത്താര്‍ ഹാജി, ഹമീദ് കുഞ്ഞാലി മുട്ടാജെ, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, സമീന ടീച്ചര്‍, പി എം സലീം, ഉമ്മര്‍ അപ്പോളൊ, അഡ്വ.സക്കീര്‍ അഹ്മദ്, സയ്യിദ് ഹാദി തങ്ങള്‍, സയ്യിദ് സൈഫുള്ള തങ്ങള്‍, അബ്ദുല്ല ഹാജി കജെ, അന്തുഞ്ഞി ഹാജി ചിപ്പാര്‍, സെഡ് എ കയ്യാര്‍,റഹ്മാന്‍ ഗോള്‍ഡന്‍, അബ്ദുല്ല കുഞ്ഞി മുക്കാരിക്കണ്ടം, അബ്ദുല്ല കണ്ടത്തില്‍, അബൂബക്കര്‍ പെര്‍ദന, വാഹിദ് കുടല്‍, പി ബി അബൂബക്കര്‍, എം പി ഖാലിദ്, ബിഎം മുസ്തഫ, സവാദ് അംഗഡിമുഗര്‍, മുസാഫി കോട്ട, എ എ അയിശ പെര്‍ള, ഉദയ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, എം എച്ച് അബ്ദുല്‍ റഹ്മാന്‍, അസീസ് ഹാജി മഞ്ചേശ്വരം, ടി എം ഹമീദലി കന്തല്‍, അബ്ദുല്‍ കാദര്‍ ബന്തിയോട്, വളപ്പ് അബ്ദുല്‍ റഹ്മാന്‍ ഹാജി, മൂസ ദുബൈ ചര്‍ച്ചയില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *