CLOSE

ജില്ലാ എയിംസ് കൂട്ടായ്മയുടെ കാഞ്ഞങ്ങാട് മണ്ഡലം വാഹന പ്രചരണ ജാഥ പാണത്തൂരില്‍ നിന്ന് ആരംഭിച്ചു: വൈകുന്നേരം അഞ്ച് മണിക്ക് മാവുങ്കാലില്‍ സമാപന സമ്മേളനം

രാജപുരം: ജില്ലാ എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മണ്ഡലം വാഹനപ്രചരണ ജാഥ പാണത്തൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു.പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ജെയിംസ്, ജോണി തേലാമ്പുഴ, മോഹന്‍കുമാര്‍, മൈക്കിള്‍ പൂവത്താനി ,ജോസ് കൊച്ചു കുന്നേല്‍, സബാന്‍ കാരകുന്നേല്‍, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജാഥ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ സൂര്യനാരായണ ഭട്ട് സ്വാഗതവും, ജാഥ ക്യാപ്റ്റന്‍ കെ ജെ സജി നന്ദിയും പറഞ്ഞു. വിവിധ ടൗണുകളില്‍ കൂടി വാഹനജാഥ സ്വീകരണം ഏറ്റുവാങ്ങി.
മാവുങ്കാലില്‍ വൈകുന്നേരം അഞ്ച് മണിക്ക് സമാപന സമ്മേളനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *