CLOSE

കേരള കര്‍ഷക സംഘം (എ.ഐ.കെ. എസ്) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മുഖ്യ തപാല്‍ ഓഫീസ് ഉപരോധ സമരം നടത്തി

കാഞ്ഞങ്ങാട്: കര്‍ഷക മര്‍ദ്ദന പ്രതിഷേധ ത്തിന്റെ ഭാഗമായി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന സമരത്തോടനുബന്ധിച്ച് കേരള കര്‍ഷക സംഘം (എ.ഐ.കെ.എസ്.) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുഖ്യ തപാല്‍ ഓഫീസിനുമുന്നില്‍ ഉപരോധസമരം നടത്തി. കര്‍ഷക കൊലപാതകികള്‍ക്ക് എതിരെ കേസെടുത്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരിക, ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുക, കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.

കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി. ജനാര്‍ദനന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ വൈസ് പ്രസിഡണ്ട് ദാമോദരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. കര്‍ഷകസംഘം ഏരിയസെക്രട്ടറി മൂല ക്കണ്ടം പ്രഭാകരന്‍, സി.ഐ.ടി.യു നേതാവ് കെ. വി.രാഘവന്‍, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *