CLOSE

സമൂഹത്തിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്നവരാണ് സന്നദ്ധ പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: സമൂഹത്തിന്റെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നവരാണ് ലോകത്താകമാനമുള്ള ലയണ്‍സ് ക്ലബ്ബുകളെന്നു ലയന്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ പറഞ്ഞു. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹമനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടാന്‍ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഷറഫ് കൊളവയല്‍ അധ്യക്ഷനായിരുന്നു. ക്യാബിനറ്റ് സെക്രട്ടറി അഡ്വ: സുരേന്ദ്രന്‍, വിഷോഭ് പനങ്ങാട്, കെ ഗോപി, ടൈറ്റസ് തോമസ്, സാലി യോഹന്നാന്‍, അബ്ദുല്‍ നാസ്സര്‍, എം ബി ഹനീഫ്, അന്‍വര്‍ ഹസ്സന്‍ പ്രസംഗിച്ചു. ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും, മുഹാജിര്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *