CLOSE

മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍

പാലക്കുന്ന് : നവരാത്രി ഉത്സവത്തിന്റെ അവസാന നാളുകളായ മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മഹാനവമി ദിവസമായ വ്യാഴാഴ്ച്ച വാഹന പൂജയും വിജയദശമിയുടെ ഭാഗമായി വെള്ളിയാഴ്ച്ച കുരുന്നുകളെ എഴുത്തിനിരുത്തലും ഗ്രന്ഥപൂജയുമാണ് ഈ രണ്ടു നാളുകളില്‍ ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകള്‍. 2020 മാര്‍ച്ച് മുതല്‍ അടഞ്ഞിരിക്കുന്ന സ്‌കൂളുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുറക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ മുടങ്ങിയിരുന്ന വിദ്യാരംഭത്തിന്റെ പുനരാരംഭത്തിന് പ്രാധാന്യമുണ്ട്.

വിവിധ ക്ഷേത്രങ്ങളിലെ രണ്ട് നാളത്തെ ചടങ്ങുകള്‍ ചുവടെ.

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം:
വ്യാഴം- വാഹനപൂജ 7.00.
വെള്ളി- വിദ്യാരംഭം 8.00.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം:
വ്യാഴം- വാഹന പൂജ 7.30. ക്ഷേത്ര ഭജന സംഘത്തിന്റെ ഭജന വൈകുന്നേരം 7.00.
വെള്ളി-വിദ്യാരംഭം 8.00.

ബാര മുക്കുന്നോത്തുകാവ് ഭഗവതി ക്ഷേത്രം:
വ്യാഴം – വാഹന പൂജ 7.00. ഉദുമ വരവീണ ഭജന്‍സിന്റെ ഭജന വൈകുന്നേരം 7.00. വെള്ളി-ഗ്രന്ഥപൂജ 7.45.
വിദ്യാരംഭം 8.00. ക്ഷേത്രം ഭജന സംഘത്തിന്റെ ഭജന 10.30.

ഉദയമംഗലം മഹാവിഷ്ണുക്ഷേത്രം:
വ്യാഴം-വാഹന പൂജ 6.00. ക്ഷേത്രം ഭജന സംഘത്തിന്റെ ഭജന വൈകുന്നേരം 7.00.
വെള്ളി-വിദ്യാരംഭം 8. 00.

ബേക്കല്‍ കൂറൂംബ ഭഗവതി ക്ഷേത്രം:
വ്യാഴം- ബ്രഹ്മശ്രീ രാമഗുരുസ്വാമി സമാധി മഠത്തില്‍ വാഹന പൂജ 7.00.
വെള്ളി- വിദ്യാരംഭം 8.00.

തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രം:
വ്യാഴം-വാഹന പൂജ 7.00. ക്ഷേത്രം സംഘത്തിന്റെ ഭജന വൈകുന്നേരം 7.00
വെള്ളി-വിദ്യാരംഭം 9.30. തുടര്‍ന്ന് നവകാഭിഷേകവും തൃപ്പുത്തരിയും.

കോട്ടിക്കുളം കൂറൂംമ്പ ഭഗവതി ക്ഷേത്രം:
വെള്ളി – വിദ്യാരംഭം 8.15.

കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ക്ഷേത്രം:
വെള്ളി-വിദ്യാരംഭം 8.00.

മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം:
വ്യാഴം- വാഹനപൂജ 8.30. ലളിത സഹസ്രനാമ പാരായണം വൈകുന്നേരം 5.00 മാങ്ങാട് ധര്‍മ ശാസ്ത ഭജന മന്ദിര സംഘത്തിന്റെ ഭജന 6.30.
വെള്ളി -വിദ്യാരംഭം 8.30. നൃത്ത പരിശീലനത്തിന് തുടക്കം 10.00. ക്ഷേത്രം സംഘം വക ഭജന. 6.30.

കോവിഡ് നിയന്ത്രണങ്ങള്‍ ഹകര്‍ശനമായി പാലിച്ചായിരിക്കും ഉത്സവ ചടങ്ങുകള്‍ നടത്തുകയെന്ന് എല്ലാ ക്ഷേത്ര ഭാരവാഹികളും അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *