CLOSE

കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാതല ദ്വിദിന പരിശീലനം റാണിപുരത്ത് ആരംഭിച്ചു

പനത്തടി : കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി ,കില ട്രെയിനിംങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടത്തുന്ന ജില്ലാ തല ദ്വിദിന ശില്പശാല റാണിപുരം ഡി.റ്റി.പി.സി. റിസോര്‍ട്ടില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.പി.വത്സലന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികളായ എ.പി.ഉഷ, രാജു കട്ടക്കയം, ടി.കെ.രവി എന്നിവര്‍ പ്രസംഗിച്ചു. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സി ഇ ഒ കെ.വി. മദന്‍ മോഹന്‍ ,കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റിയംഗം കണ്ണന്‍ നായര്‍, സ്റ്റേറ്റ് റിസോര്‍സ് പേഴ്‌സണ്‍ എസ്. ജമാല്‍ എന്നിവര്‍ ക്ലാസെടുത്തു. ശില്പശാല നാളെ വൈകുന്നേരം സമാപിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *