CLOSE

വിരമിച്ച മര്‍ച്ചന്റ് നേവി ജീവനക്കാരുടെ കോടിക്കണക്കിനുരൂപ പ്രൊവിഡന്റ് ഫണ്ടില്‍ കെട്ടികിടക്കുന്നു അര്‍ഹരായവരുടെ പട്ടിക എസ്.പി.എഫ്. കമ്മീഷണര്‍ പുറത്തുവിട്ടു

പാലക്കുന്ന് (കാസറകോട് ) : മര്‍ച്ചന്റ് നേവിയില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്ത് വിരമിച്ച ജീവനക്കാരില്‍ ചിലര്‍ക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപ അവരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ കെട്ടിക്കിടക്കുന്നു.വിരമിച്ച ശേഷം പ്രൊവിഡന്റ് തുകയില്‍ ചില കാരണങ്ങളാല്‍ കൈമാറാത്ത തുകയാണ് മുംബൈയിലെ സീമെന്‍സ് പ്രൊവിഡന്റ് കമ്മീഷണര്‍ ഓഫീസിലെ ഫണ്ടില്‍ അവകാശികളെ കാത്ത് കെട്ടികിടക്കുന്നത്. 28.3.1961ന് മുന്‍പ് ജനിച്ച, 6731 പേരുടെ പട്ടികയാണ് കമ്മീഷണര്‍ പുറത്ത് വിട്ടത്. കേരളത്തില്‍ നിന്നടക്കമുള്ളവര്‍ ഇതില്‍ പെടും. പേരിനോടൊപ്പം സി.ഡി.സി/രജിസ്‌ട്രേഷന്‍ നമ്പറുകളുമുള്ള ആധികാരിക പട്ടിക കോട്ടിക്കുളം(കാസര്‍കോട് ജില്ല) മര്‍ച്ചന്റ്‌നേവി ക്ലബ് ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ റഫറന്‍സിന് ലഭിക്കും. ഫോണ്‍: 0467 2237397. ലിസ്റ്റില്‍ പേരുള്ളവര്‍ www.spfo.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ സെറ്റില്‍മെന്റ് നടത്തണം. മുംബൈ എസ്.പി.എഫ്.സി. ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ 10.30 മുതല്‍ 12.30 വരെയും 2.30 മുതല്‍ 5.00 വരെയും ബന്ധപ്പെട്ട് അന്വേഷണം നടത്താമെന്ന് അറിയിപ്പില്‍ പറയുന്നു.
ഫോണ്‍: 022 22616925. സഹായത്തിനായി കപ്പലോട്ടക്കാരുടെ സംഘടനയായ മുംബൈയിലെ നാഷണല്‍ യൂണിയന്‍ ഓഫ് സീഫെയറേഴ്‌സ് ഓഫ് ഇന്ത്യ എന്‍.യു.എസ്.ഐ) ഓഫീസുമായും ബന്ധപ്പെടാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *