CLOSE

മലകയറാത്ത മലയോര ഹൈവേ: കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്; ബഹുജന ധര്‍ണ്ണ 18ന്

അഡൂര്‍: അനിശ്ചിതമായി നീളുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. എടപ്പറമ്പ് മുതല്‍ കോളിച്ചാല്‍ വരെയുള്ള റീച്ചില്‍ ഏവന്‍ ദൂര്‍ കയറ്റത്തില്‍ 600 മീറ്റര്‍ വനഭൂമിയിലെ പ്രവൃത്തിയും പള്ളത്ത് പാറ മുതല്‍ പള്ളഞ്ചി വരെയുള്ള നാല് കിലോമീറ്ററോളം ഭാഗത്തെ നിര്‍മാണ പ്രവൃത്തികളും പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ കൊണ്ട് വനം ഭൂമി വിട്ടുകിട്ടുന്നതിനായി ഉള്ള അപേക്ഷ യഥാസമയം സമര്‍പ്പിക്കുന്നതിനോ ന്യൂനതകള്‍ പരിഹരിച്ച് വനംവകുപ്പിന് സമര്‍പ്പിക്കുന്നതില്‍ വന്ന വീഴ്ചയുടെ ഫലം നാട്ടുകാര്‍ അനുഭവിക്കുകയാണ് പാണ്ടി മുതല്‍ പള്ളഞ്ചി വരെയുള്ള വാഹനയാത്ര അപകടകരമാകും വിധം ആണ്. വര്‍ഷങ്ങളായി പ്രസ്തുത റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനയാത്ര അസാധ്യമായി ഇരിക്കുകയാണ് നിലവില്‍ കാവുങ്കല്‍ മുതല്‍ പള്ളഞ്ചി വരെയുള്ള ഭാഗത്തെ എസ്റ്റിമേറ്റ് യഥാസമയം സമര്‍പ്പിക്കുന്നതിനൊ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാനൊ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അലംഭാവം കാണിക്കുകയാണ് മലയോര ഹൈവേയുടെ പ്രയോജനം ലഭിക്കണം എങ്കില്‍ കാവുങ്കല്‍ മുതല്‍ പരപ്പ വരെയുള്ള ചെങ്കുത്തായ ഒരു കിലോമീറ്ററോളം കയറ്റം ശാസ്ത്രീയമായി നിര്‍മ്മിക്കുന്നതിന് അധികൃതര്‍ ഉപേക്ഷ കാണിക്കുകയാണ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ദേലംപാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണ്ടിയിലെ വനംവകുപ്പ് കാര്യാലയത്തിന് മുന്നില്‍ ഒക്ടോബര്‍ 18ന് ബഹുജന ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *