CLOSE

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൊട്ടോടി ഗവ.ഹൈസ്‌കൂളും പരിസരവും പൊതുജന പങ്കാളിത്തത്തോടെ ശുചിയാക്കി

രാജപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൊട്ടോടി ഗവ.ഹൈസ്‌കൂളും പരിസരവും പൊതുജന പങ്കാളിത്തത്തോടെ ശുചിയാക്കി വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ സജ്ജമാവുകയാണ്. സ്‌കൂള്‍ പരിസര ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരിക്കാലായില്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി അബ്ദുള്ള, പതിനാലാം വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാര്‍ , ഹെഡ്മിസ്ട്രസ് ബിജി ജോസഫ്, പി ടി എ വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, എസ് എം സി ചെയര്‍മാന്‍ സുലൈമാന്‍ സ്റ്റാഫ് സെക്രട്ടറി വി.കെ കൊച്ചുറാണി , മധുമാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *