CLOSE

കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫയര്‍ സൊസൈറ്റി നല്‍കുന്ന ഭവന നിര്‍മ്മാണ ധനസഹായം സൊസൈറ്റി മുഖ്യ രക്ഷാധികാരി പാലക്കി സി കുഞ്ഞാമദ് ഹാജി വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ് കീഴടക്കിയ കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫയര്‍ സൊസൈറ്റി ഭവന നിര്‍മ്മാണ സഹായം നല്‍കി മാതൃകയായി. കാഞ്ഞങ്ങാട്ടെ നിര്‍ധന കുടുംബത്തിനാണ് മുസ്ലിം വെല്‍ഫയര്‍ സൊസൈറ്റിയുടെ ഭവന നിര്‍മ്മാണ ധനസഹായം നല്‍കി മാതൃകയായത്. നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന കാഞ്ഞങ്ങാട്ടെ ബിഗ് മഹല്‍ ഓഫീസ് കാര്യാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് സൊസൈറ്റി മുഖ്യ രക്ഷാധികാരി പാലക്കി സി കുഞ്ഞാമദ് ഹാജി ധനസഹായ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി അദ്ധ്യക്ഷം വഹിച്ചു.

മുസ്ലിം വെല്‍ഫയര്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി റംസാന്‍ ആറങ്ങാടി,സി.എം ഖാദര്‍ ഹാജി,ബഷീര്‍ ആറങ്ങാടി, മുത്തലീബ് കൂളിയങ്കാല്‍, സി.എച്ച്. ഹമീദ് ഹാജി, സി.ബി സലീം ചിത്താരി,ഇബ്രാഹിം പാലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *