CLOSE

മടിക്കൈ പഞ്ചായത്തില്‍ പോളിടെക്നിക്ക്, സ്ഥല പരിശോധന നടത്തി

നീലേശ്വരം: മടിക്കൈ പഞ്ചായത്തില്‍ പോളിടെക്നിക്ക് കോളേജ് ആരംഭിക്കുന്നതിനായി സ്ഥല സൗകര്യം പരിശോധിച്ചു. ജില്ലയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി മടിക്കൈ പഞ്ചായത്ത് സര്‍ക്കാറിന് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് സ്ഥല ലഭ്യത പരിശോധിച്ചത്. മടിക്കൈയില്‍ മേക്കാട്ട് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിര്‍ദ്ദിഷ്ട സ്റ്റേഡിയത്തിനും സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിനും സമീപം അഞ്ചേക്കര്‍ സ്ഥലമാണ് പോളിടെക്നിക്ക് കോളേജിന് അനുയോജ്യയമാണെന്ന് കണ്ടെത്തിയത്. പരിശോധനാ സംഘത്തില്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് .പ്രീത, കാസറഗോഡ് ഗവ. പോളിടെക്നിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ പ്രവീണ്‍ കുമാര്‍ വെങ്ങാട്ടേരി, , ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ലക്ച്ചറര്‍ സുനില്‍ കുമാര്‍.ടി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ലക്ച്ചറര്‍ നിഷ.വി.കെ, സീനിയര്‍ സൂപ്രണ്ട് എന്‍.പി.സൈനുദ്ദീന്‍, സീനിയര്‍ ക്ലാര്‍ക്ക് കെ.പ്രഭാകരന്‍, ബാലന്‍ മടിക്കൈ, ശശീന്ദ്രന്‍ മടിക്കൈ, ബാലകൃഷ്ണന്‍ എന്നിവരുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *