CLOSE

സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒരുകിലോ കഞ്ചാവ് കണ്ടെത്തിയ സംഭവം; യുവാവ് അറസ്റ്റില്‍

കിഴക്കമ്പലം: ചേലക്കുളത്തത് ഉപേക്ഷിക്കപ്പെട്ട സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒരുകിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി കുഞ്ചിത്തണ്ണി ചെങ്കുളം ഭാഗത്ത് പാറയില്‍ വീട്ടില്‍ അനന്തുവാണ് (20) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്‌കൂട്ടറില്‍ കഞ്ചാവുമായി വരുമ്പോള്‍ പോലീസ് ജീപ്പ് കണ്ട് ഭയന്ന് പ്രതി ആഞ്ഞിലിച്ചുവട് ഭാഗത്തെ പോക്കറ്റ് റോഡില്‍ സ്‌കൂട്ടര്‍ ഒളിപ്പിച്ചുവെച്ചശേഷം കൂട്ടുകാരനെ വിളിച്ചുവരുത്തി കടന്നുകളയുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിനടിയിലെ അറയില്‍ പ്ലാസ്റ്റിക്ക് കവറില്‍ ഒരു കിലോ കഞ്ചാവ് കണ്ടെത്തിയത്.

പ്രതി മുളന്തുരുത്തി ഭാഗത്ത് സഹോദരിയോടൊപ്പം താമസിച്ചുവരുകയായിരുന്നു. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ബിജുമോന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റ്് ചെയ്തത്. എറണാകുളത്ത് കൂള്‍ബാറില്‍ ജോലി ചെയ്തുവരുന്ന പ്രതി കൂടുതല്‍ പണമുണ്ടാക്കുന്നതിനാണ് കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. പരിസര പ്രദേശങ്ങളിലും മുളന്തുരുത്തിയിലും ഉള്ള ചെറുപ്പക്കാരാണ് സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്നത്.

അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി.ടി ഷാജന്‍, എസ്.ഐ എബി ജോര്‍ജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫസര്‍ അബ്ദുല്‍ മനാഫ്, അനസ്, ഹോംഗാര്‍ഡ് ജോയ് എന്നിവരും ജില്ല നാര്‍കോട്ടിക് സ്‌ക്വാഡ് എന്നിവരുമുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *