CLOSE

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 2020 – 23 രണ്ടാംപാദം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ഡെവലപ്മെന്റ് & ഇന്നോവേഷന്‍ സ്ട്രാറ്റജിക്കൗണ്‍സില്‍ (കെ-ഡിസ്‌ക്) യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 2020 -23 രണ്ടാം പാദം പ്രഖ്യാപിച്ചു. 2018 മുതല്‍ ആരംഭിച്ച പരിപാടിയില്‍ സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഇന്നോവേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുകയാണ് ചെയ്യുന്നത്. 2018 ല്‍ 203 പേരും 2019 ല്‍ 370 പേരും YIP പ്രോഗ്രാമില്‍ തെരഞ്ഞെടുക്കപ്പെട്ടു.

2018 – 21 ലെ പരിപാടിയില്‍ 9 പേര്‍ക്കായില ആക്സിലറേറ്റഡ് ഇന്നോവേഷന്‍ ട്രാക്ക് ചലഞ്ചില്‍ 2,72,000 രൂപ ഗ്രാന്റായി അനുവദിക്കപ്പെട്ടു. നോര്‍മല്‍ ഇന്നോവേഷന്‍ ട്രാക്ക് ചലഞ്ച ്പ്രകാരം സെലക്ഷന്‍ നടന്നു വരുന്നു. യു.എസ്.എയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ നടത്തിവരുന്നതിനു സമാനമായ ഒരു പ്രോത്സാഹന പരിപാടിയായാണ് YIP രൂപ കല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ളത്. YIP 2020-23 രണ്ടാം പാദ രജിസ്ട്രേഷന്‍ ഡിസംബര്‍ 18 മുതല്‍ ആരംഭിക്കുന്നു. ഡിസംബര്‍ 18നു രാവിലെ 10 മണി മുതല്‍ ഐഡിയ രജിസ്ട്രേഷന്‍ https://yip.kerala.gov.in/എന്ന പോര്‍ട്ടലില്‍ ലഭ്യമാവുന്നതാണ്. ഡിസംബര്‍ 31 നു ഐഡിയ രജിസ്ട്രേഷന്‍ അവസാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *