കൊല്ലം: കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രം ഉള്‍പ്പടെ നടത്താന്‍ ലക്ഷ്മി പ്രമോദ് പ്രേരിപ്പിച്ചെന്നാണ് പ്രോസിക്യൂഷന് വാദം.
ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനും പ്രതി ചേര്‍ക്കപ്പെട്ടവരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷിക്കാനും ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപിച്ചിരുന്നു. റംസി മൂന്നുമാസം ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിയ്ക്കെതിരെ പരാതി ഉണ്ടായിരുന്നു.
ഈ മാസം മൂന്നിന് ആയിരുന്നു വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസിയ (24) യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ഹാരിസ് റംസിയെ ഒഴിവാക്കാന്‍ ശ്രമിക്കുകയും അതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയുമായിരുന്നു.