CLOSE

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം വീണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

നെയ്യാറ്റിന്‍കര: തദ്ദേശ ഭരണതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ മരം വീണ് യുഡി.എഫ് വനിതാ സ്ഥാനാര്‍ത്ഥിക്ക് ദാരുണാന്ത്യം. കാരോട് പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥി കെ ഗിരിജകുമാരിയാണ് മരിച്ചത്. പുതിയ ഉച്ചക്കട വാര്‍ഡിലെ മത്സ്യബന്ധന മേഖലയില്‍ വോട്ട് തേടി എത്തിയ ഗിരിജ കുമാരി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ തിരികെ പോകുമ്പോഴാണ് അപകടം.

വോട്ട് ചോദിച്ച ശേഷം തിരികെ ബൈക്കില്‍ റോഡിലേക്ക് വന്ന ഇവരുടെ മേല്‍ മരം വീഴുകയായിരുന്നു. റോഡരികില്‍ നിന്ന്് മരം മുറിക്കുന്നതിനിടെ ലക്ഷ്യം തെറ്റി ഇവരുടെ മേല്‍ പതിക്കുകയായിരുന്നു. മരം മുറിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കാതെയാണ് ഇവര്‍ റോഡിലേക്ക് കയറിയത്.

ബൈക്കിന് പിന്നിലിരുന്ന ഗിരിജ കുമാരിയുടെ മേലാണ് മരം വീണത്. ഗുരുതരമായി പരിക്കേറ്റ ഗിരിജ കുമാരിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *