CLOSE

ആറുവയസ്സുകാരിയെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍

വെഞ്ഞാറമൂട്: ആറുവയസ്സുകാരിയെ ഉപേക്ഷിച്ചുപോയ യുവതി കാമുകനൊപ്പം അറസ്റ്റില്‍. അറസ്റ്റിലായത് പിരപ്പന്‍കോട് മാണിക്കല്‍ കുതിരകുളം ഗാന്ധി നഗര്‍ രശ്മി ഭവനില്‍ രശ്മി (23), കടയ്ക്കാവൂര്‍ ആനത്തലവട്ടം കെ.എസ്. നിവാസില്‍ ഹരീഷ് (23) എന്നിവരാണ്. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.

കുട്ടിയെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. തുടര്‍ന്ന് അടുത്ത ദിവസം വെഞ്ഞാറമൂട് പൊലീസില്‍ യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കി. തുടര്‍ന്ന് കേസെടുത്ത പൊലീസ് തിങ്കളാഴ്ച വൈകീട്ട് വെഞ്ഞാറമൂട് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നെടുമങ്ങാട് കോടതിയില്‍ ഹാജരോക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *