CLOSE

ഇടുക്കി ഡാമില്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: ഇടുക്കി ഡാമില്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയപ്പോഴാണ് ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 20ന് മുന്‍പേ ജലനിരപ്പ് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലേര്‍ട്ടും, 2397.85 അടിയിലെത്തിയാല്‍ റെഡ് അലേര്‍ട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാല്‍ ഡാം തുറക്കാന്‍ ഇടയാക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് ആയിരുന്നു. ഇന്നും ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *