CLOSE

50-ാമത് ചലച്ചിത്ര പുരസ്‌കാരം; സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടന്‍, മികച്ച നടി കനി കുസൃതി

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്.

ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്നാണ് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകന്‍ ജെല്ലിക്കെട്ട്. മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. മികച്ച നടി കനി കുസൃതിയാണ്. ബിരിയാണിയിലെ അഭിനയത്തിലൂടെയാണ് കനിക്ക് പുരസ്‌ക്കാരം ലഭിച്ചത്. മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരം ഫഹദ് ഫാസില്‍ നേടി.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്‌കാരങ്ങള്‍ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാര്‍ഡിനായി മത്സരിച്ചത്. ഇതില്‍ പലതും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്താത്തവയാണ്. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമുണ്ട്.

മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *