CLOSE

പൂട്ടിയ ക്ലേ ഫാക്ടറിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പൂട്ടിക്കിടന്ന ഫാക്ടറിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. വേളിയിലെ ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ ഫാക്ടറിയിലാണ് തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഏറെ നാളായി ഇവിടെ തൊഴിലാളികള്‍ സമരത്തിലാണ്. വേളി മാധവപുരം സ്വദേശി പ്രഭുല്ലകുമാറാണ് മരിച്ചത്. കലക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് തൊഴിലാളികള്‍ രംഗത്തെത്തി.

അഞ്ചുമാസത്തിന് മുന്‍പ് ഈ ഫാക്ടറി പൂട്ടിയിരുന്നു. ഫാക്ടറി ഭാഗികമായി അടച്ചതിനെതിരെ ഏറെ നാളായി ഇവിടെ തൊഴിലാളികള്‍ സമരത്തിലാണ്. ഇതിന് പിന്നാലെ അസംസ്‌കൃത വസ്തുക്കള്‍ കിട്ടാനില്ല എന്ന് കാണിച്ച് മാനേജ്‌മെന്റ് ഫാക്ടറി പൂര്‍ണമായി അടയ്ക്കുകയായിരുന്നു. മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തോന്നയ്ക്കലിലെ ഫാക്ടറി തുറന്നിരുന്നു. എന്നാല്‍ കൊച്ചു വേളിയിലെ ഫാക്ടറി തുറന്നില്ല. മാത്രവുമല്ല ഫാക്ടറിയിലെ യന്ത്രങ്ങള്‍ ഗുജറാത്തിലെ ഫാക്ടറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *