CLOSE

ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

ആറ്റിങ്ങല്‍: ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ ആറ്റിങ്ങല്‍ പോലീസ് പിടികൂടിയിരിക്കുന്നു. കല്ലമ്ബലം വെട്ടിമണ്‍കോണം കാട്ടില്‍പുത്തന്‍വീട്ടില്‍ ശ്രീകുമാര്‍ (42), നാവായിക്കുളം നൈനാംകോണം മുനീറമന്‍സിലില്‍ സാജിര്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയില്‍ ആറ്റിങ്ങല്‍-ചിറയിന്‍കീഴ് റോഡിലെ എ.സി.എ.സി നഗര്‍ ഇരട്ടപ്പന മാടന്‍നടക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിക്കുന്നതിനിടെ ശബ്ദം കേട്ടുണര്‍ന്ന സമീപവാസി നാട്ടുകാരെ വിവരം അറിയിയിക്കുകയായിരുന്നു ഉണ്ടായത്.
നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സാജറിനെ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു ഉണ്ടായത്. സാജറിനെ ചോദ്യംചെയ്തപ്പോഴാണ് പോലീസിന് ശ്രീകുമാറിനെക്കുറിച്ച് വിവരം കിട്ടുന്നത്. തുടര്‍ന്ന് ശ്രീകുമാറിനെയും കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ പൊളിച്ച കേസിലെ പ്രതികളാണിവര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *