CLOSE

വാളയാര്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: വാളയാര്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി. പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണ അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമതടസം നീങ്ങിയത്.

സര്‍ക്കാര്‍ രൂപീകരിച്ച പോലീസ് സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി എ.എസ് രാജു നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതികളെ വിട്ടയച്ച പോക്‌സോ കോടതി വിധി കഴിഞ്ഞ ആറിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് എതിര്‍ത്തിരുന്നു. കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണമാകൂയെന്ന് നിയമ വകുപ്പ് അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *