CLOSE

എം.വി.ജയരാജന്‍ കോവിഡ് മുക്തനായി: നാളെ ഡിസ്ചാര്‍ജ്

കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ രോഗമുക്തനായി. കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്ന എം.വി ജയരാജന്‍ ആരോഗ്യം ഏറെക്കുറേ പൂര്‍ണ്ണമായും വീണ്ടെടുത്തതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ജയരാജനെ ചൊവ്വാഴ്ച രാവിലത്തെ പരിശോധനകൂടി കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യും.

ജനുവരി 20 നാണ് എം.വി ജയരാജനെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശൂപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തി ലെ രണ്ട് അറകളേയും 75 ശതമാനത്തോളം രോഗം ബാധിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ശ്വാസോച്ഛ്വാസം പോലും സി-പപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ക്രമീകരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ എന്നിവര്‍ ഇന്നും മെഡിക്കല്‍ സൂപ്രണ്ടുമായി ജയരാജന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ചര്‍ച്ച നടത്തി. പരിയാരത്തെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *