CLOSE

സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു: പ്രതിഷേധവും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുന്നു. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 25 ദിവസം പിന്നിട്ടു. 12-ാം ദിവസത്തിലാണ് സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം.

പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥശ്രമങ്ങളും സജീവമാണ്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ സമരക്കാരുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെങ്കിലും, തെരഞ്ഞെുടുപ്പ് മുന്നില്‍ കണ്ടുള്ള സമവായ ശ്രമങ്ങള്‍ മറ്റുള്ളവര്‍ വഴി നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആവശ്യങ്ങളില്‍ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം. ഇന്നലെ കെഎസ് യു നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മറ്റ് യുവജന സംഘടനകളും പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വലിയ സന്നാഹമാണ് പൊലീസും ഒരുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *