CLOSE

പ്രതിപക്ഷ നേതാവ് പുറത്തുവിട്ട രേഖകളില്‍ വിശ്വാസ്യയത ഇല്ലെന്ന് എ. വിജയരാഘവന്‍

ആഴക്കടല്‍ മത്സ്യ ബന്ധന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട രേഖകള്‍ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വിശ്വാസ്യതയില്ലാത്ത രേഖകള്‍ ഹാജരാക്കുന്നത് രമേശ് ചെന്നിത്തലയുടെ കൈത്തൊഴിലെന്നും എ. വിജയരാഘവന്‍ പറഞ്ഞു. മത്സ്യ സംസ്‌കരണത്തിനാണ് ഭൂമി വിട്ട് നല്‍കിയത്. നിയമവിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും എ. വിജയരാഘവന്‍ വ്യക്തമാക്കി.

വോട്ടോ സീറ്റോ നോക്കാതെ ആര്‍എസ്എസിന്റെ ഹിന്ദു വര്‍ഗീയതയ്‌ക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. പ്രളയകാലത്തും കൊവിഡ് കാലത്തും അദ്ദേഹം അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നമ്മള്‍ കണ്ടതാണ്. അത് അദ്ദേഹം ഇപ്പോഴും ആര്‍ത്തിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഇടതുപക്ഷം കാണിച്ച ആത്മാര്‍ത്ഥത തീരദേശത്ത് ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് മതന്യൂനപക്ഷങ്ങള്‍ക്കും മതനിരപേക്ഷ കക്ഷികള്‍ക്കും അറിയാവുന്ന കാര്യമാണ്.

മാത്രമല്ല, ബിജെപി നയിക്കുന്ന ജാഥയില്‍ വിലക്കയറ്റത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ നിശബ്ദത പാലിച്ചുകൊണ്ട് പിണറായി വിജയനെ വ്യക്തിപരമായും സര്‍ക്കാരിനെതിരെയും അവാസ്തവങ്ങളും പ്രചരിപ്പിക്കുന്ന ജാഥയായി യുഡിഎഫ് ജാഥ മാറിയെന്നും വിജയരാഘവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *