CLOSE

കോഴിക്കോട്-പാലക്കാട് ദേശീയ പാതയോരത്ത് അഴുകിയ നിലയില്‍ മൃതദേഹം

കോഴിക്കോട്: തച്ചമ്ബാറയില്‍ കോഴിക്കോട്-പാലക്കാട് ദേശീയ പാതയോരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് മൃതദേഹം പാതയോരത്ത് കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.ഇതിനെതുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തച്ചമ്ബാറ പുതിയ പെട്രോള്‍ പമ്ബിന് അടുത്തായാണ് 45വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതാണെന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

നഗ്നമായ അവസ്ഥയില്‍ കമിഴ്ന്ന് കിടന്നിരുന്ന മൃതദേഹം കൈകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കാലുകള്‍ മുറിച്ചെടുക്കാന്‍ ശ്രമിച്ചതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.സ്ഥലത്തെത്തി പരിശോധന നടത്തിയ കല്ലടിക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ഒരാഴ്ചയ്ക്കിടെ മണ്ണാര്‍ക്കാട്, തച്ചമ്ബാറ ഭാഗങ്ങളില്‍നിന്ന് ആരെയും കാണാതായതായി പരാതിയൊന്നുമില്ലെന്നാണ് പൊലീസ് നല്‍കുന്നവിവരം. ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാല്‍ മറ്റെവിടെയോവെച്ച് കൊലപാതകം നടത്തിയശേഷം മൃതദേഹം തച്ചമ്ബാറയില്‍ ഉപേക്ഷിച്ചതാകുമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *