CLOSE

തലസ്ഥാനത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തലസ്ഥാനത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന് ദാരുണാന്ത്യം. വേങ്ങോട് മണലകം അനന്തു ഭവനില്‍ സണ്ണിയെന്നു വിളിക്കുന്ന എസ്. അനില്‍കുമാര്‍(45) ആണ് അപകടത്തില്‍ മരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി കണിയാപുരം ഡിപ്പോയിലെ ഡ്രൈവറാണ് അനില്‍കുമാര്‍. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയേടെയാണ് വേങ്ങോട് സൊസൈറ്റി ജംഗ്ഷന് സമീപം വച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.

പതിനാറാം മൈലിലെ പെട്രോള്‍ പമ്ബില്‍ ജോലി ചെയ്യുന്ന ഭാര്യ വിനുവിനെ തിരികെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരുവാനായി പോയപ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്. റോഡില്‍ തെറിച്ചു വീണ അനില്‍കുമാറിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല.

മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ കണിയാപുരം ഡിപ്പോയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. അനന്തു.വി. അനില്‍ ഏക മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *