കണ്ണൂര്‍: പാനൂരിലെ പെരിങ്ങത്തൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് ഒരു സംഘം തീയിട്ടു. ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ക്കാണ് തീയിട്ടത്. നിരവധി കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ മൃതദേഹം പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിനായി വച്ചിരുന്നു. ഇതിന് ശേഷം സംസ്കാരത്തിനായി മൃതദേഹം പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. സംഭവത്തില്‍ എത്രത്തോളം നഷ്ടമുണ്ടായി എന്നത് വ്യക്തമല്ല.
ഇന്നലെ രാത്രി എട്ടരയോടെ പാനൂര്‍ മുക്കില്‍ പീടികയില്‍ വെച്ചാണ് മന്‍സൂറിനും സഹോദരന് മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മന്‍സൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു.
Spread the love