CLOSE

ഡോളര്‍ കടത്ത് കേസ്; സ്പീക്കര്‍ ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല

കൊച്ചി : ഡോളര്‍ക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്നും ഹാജരാകില്ല. അസുഖമുള്ളതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നാണ് വിശദീകരണം. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനെ കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി തള്ളിയതിന് പുറകേയാണ് ശ്രീരാമകൃഷ്ണന്റെയും നിഷേധാത്മക നിലപാട്.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11 ന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് സ്പീക്കര്‍ മറുപടി നല്‍കുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്.
സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രീരാമകൃഷ്ണനോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *