CLOSE

തിരുവനന്തപുരം വിളവൂര്‍ക്കലില്‍ സിപിഎം-ബിജെപി സംഘര്‍ഷം: ഗര്‍ഭിണിയായ യുവതിയെ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വിളവൂര്‍ക്കലില്‍ സിപിഎം ബിജെപി സംഘര്‍ഷം. ഗര്‍ഭിണിയായ യുവതിയെ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ ബിജെപി അംഗം ശാലിനിയുടെ മകള്‍ ദേവുവിനാണ് ഇന്നലെ രാത്രി മര്‍ദ്ദനമേറ്റത്. യുവതിയെ തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപിയുടെ ആംബുലന്‍സും തകര്‍ത്തു. തൊട്ടടുത്തുളള സിപിഎം അനുഭാവിയായ വിശാലാക്ഷിയുടെ വീടും ആക്രമിക്കപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് വീട്ടുടമസ്ഥയുടെ മൊഴിയുണ്ട്. വോട്ടെടുപ്പ് ദിവസം വൈകീട്ടുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് അക്രമമെന്ന് പോലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *