CLOSE

കട്ടപ്പനയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് സൂചന

ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ (65) യാണ് മരിച്ചത്. പുലര്‍ച്ചെ ഭര്‍ത്താവ് ജോര്‍ജിന്റെ നിലവിളി കേട്ട് എത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. വായില്‍ തുണി തിരുകി, കാലുകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലായിരുന്നു ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അകത്തു നിന്നും, പുറത്തു നിന്നും ജോര്‍ജിന്റെ വീട് പൂട്ടിയ നിലയിലായിരുന്നു. ചിന്നമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കട്ടപ്പന സെന്റ്. ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി.ചിന്നമ്മയും ഭര്‍ത്താവും മാത്രമാണ് ഇവിടെ താമസം. നാലുപെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ടുപേര്‍ വിദേശത്താണ് ഉള്ളത്.രണ്ടു നിലയിലുള്ള വീട്ടില്‍ താഴത്തെ നിലയിലാണ് ചിന്നമ്മ കിടന്നത്. ജോര്‍ജ് മുകളിലത്തെ മുറിയിലും.

പുലര്‍ച്ചെ ചിന്നമ്മ നിലത്തു വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പുറകുവശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്നും, കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *