CLOSE

ഓണ്‍ലൈന്‍ റമ്മി ഗെയിം; കമ്പനികളുടെ ആവശ്യം തളളി ഹൈക്കോടതി, സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല

ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന് സ്റ്റേയില്ല. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും കാട്ടിയാണ് റമ്മി സര്‍ക്കിള്‍, എം.പി.എല്‍ എന്നീ കമ്പനികള്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വിശദമായ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കേരള ഗെയിമിംഗ് ആക്ടില്‍ മാറ്റംവരുത്തി പണം വെച്ചുളള ഓണ്‍ലൈന്‍ റമ്മികളി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചത് കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു. പണം വെച്ചുളള റമ്മികളി ഒരുവിധത്തിലും അംഗീകരിക്കില്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദം. കൂടുതല്‍ വിശദമായി കോടതിയെ വിവരം അറിയിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അടുത്തമാസത്തിലേക്ക് കേസ് മാറ്റി. മേയ് 29 നാണ് ഇനി കേസ് കോടതി പരിഗണിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *