കണ്ണൂര്‍: മുസ്ലീം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ 11 പേര് നേരിട്ട് പങ്കെടുത്തുവെന്നും ആക്രമണത്തിനു പിന്നില്‍ 25 അംഗ സംഘമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രക്തം വാര്‍ന്നാണ് മരണമെന്നാണ് റിമാന്‍ഡ് റിപ്പോര്ട്ടിലുഗ വ്യക്തമാക്കിയിരിക്കുന്നത്. അക്രമത്തില്‍ കണ്ടാലറിയാവുന്ന 14 പേരാണുള്ളത്. അതേസമയം കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്ത്തകന് ഷിനോസിനെ തലശേരി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Spread the love