CLOSE

കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: അഞ്ച് പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: നരുവാമൂട്ടില്‍ കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.

നരുവാമൂട് പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഹോളോബ്രിക്‌സ് കമ്പനിയിലാണ് അനീഷിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ അനൂപ്, സന്ദീപ്, അരുണ്‍, വിഷ്ണു, നന്ദു എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളും പ്രതികള്‍ യാത്ര ചെയ്ത വാഹനങ്ങളും കണ്ടെത്തി. കൊല്ലപ്പെട്ട അനീഷ് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തതിലുള്ള വിരോധമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഓടി രക്ഷപ്പെടാതിരിക്കാനായി കാലുകളില്‍ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. കാപ്പ കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന അനീഷ് ജയില്‍ മോചിതനായത് ഒരാഴ്ച്ച മുമ്പാണ്. കൊലപാതകം കവര്‍ച്ച തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അനീഷ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *