CLOSE

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

കൊല്ലം: ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കലില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

കടക്കല്‍ ആഴാന്തക്കുഴി സ്വദേശി 29വയസ്സുള്ള കണ്ണന്‍ എന്നുവിളിക്കുന്ന ശ്രീകാന്താണ് അറസ്റ്റിലായത്. അവിട്ടം നാളില്‍ രാത്രി 12മണിയോടെയാണ് ഇവരുടെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കടന്നത്. വീടിന്റെ ജനലഴി ഇളക്കി യുവാവ് വീടിന് അകത്തു കയറി. പിന്നാലെ പ്രതി ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിയ്ക്കുകയായിരുന്നു.

നിലവിളികേട്ട് ഉണര്‍ന്ന് വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ യുവാവ് ഗുരുതരമായി മര്‍ദ്ദിക്കുകയും ചെയ്തു. വീട്ടമ്മയുടെ നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. എന്നാല്‍ വീടിന് സമീപത്ത് നിന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മയുടെ ഭര്‍ത്താവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *