CLOSE

കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടര്‍ അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : കേരള വാട്ടര്‍ അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോണ്‍ കോശി വിജിലന്‍സിന്റെ വലയില്‍. കരാറുകാരനില്‍ നിന്നും 25,000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. വെള്ളയമ്പലത്തുള്ള പിഎച്ച് ഡിവിഷന്‍ ഓഫീസിലാണ് അറസ്റ്റ് നടന്നത്.

ശ്രീകാര്യത്തെ ചെക്കാലമുക്ക് മുതല്‍ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകള്‍ മാറ്റുന്ന ജോലികള്‍ പൂര്‍ത്തീകരിച്ച ശേഷം കരാറുകാരനായ മനോഹരന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസില്‍ കൊടുത്ത ബില്‍ മൂന്ന് മാസമായിട്ടും പാസായില്ല. ബില്‍ പാസ്സാക്കുവാന്‍ എന്‍ജിനീയര്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ കരാറുകാരന്‍ പണം നല്‍കുവാന്‍ തയ്യാറായില്ല.

ഇത് സംബന്ധിച്ചു കോടതിയെ സമീപിച്ചെങ്കിലും മുഴുവന്‍ തുകയും ലഭിച്ചില്ല. വീണ്ടും എന്‍ജിനയറേ സമീപിച്ചപ്പോള്‍ പഴയ പല്ലവി തന്നെ. ഇത്തവണ 45000 രൂപയാണ് മുഴുവന്‍ തുകയും ലഭിക്കുവാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോണ്‍ കോശി ആവശ്യപ്പെട്ടത്. ഇതോടെ സംഭവങ്ങള്‍ കരാറുകാരനായ മനോഹരന്‍ വിജിലന്‍സ് ആസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗം പോലീസ് സൂപ്രണ്ടായ കെ.ഇ ബൈജുവിനെ അറിയിച്ചു.
വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ചൊവ്വാഴ്ച ഉച്ചയോടെ കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങവേ ജോണ്‍ കോശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *