CLOSE

സോളാര്‍ കേസ്; കെ.സി വേണുഗോപാലിനെതിരെ സിബിഐയ്ക്ക് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി

തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ തെളിവുകള്‍ സിബിഐ അന്വേഷണ സംഘത്തിന് പരാതിക്കാരി കൈമാറി.
മന്ത്രി വസതിയായ റോസ് ഹൗസിലെ 2012 മെയ് മാസത്തെ ദൃശ്യങ്ങളും തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ രേഖകളും അടക്കമുള്ള ഡിജിറ്റല്‍തെളിവുകളാണ് കൈമാറിയിരിക്കുന്നത്. കെ.സി വേണുഗോപാലിനെതിരായ കേസിലെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.

കൈമാറിയ രേഖകള്‍ അന്വേഷണസംഘം ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക.

കെ.സി വേണുഗോപാല്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് സോളാര്‍ കേസിലെ പരാതിക്കാരി ആരോപിക്കുന്നത്. പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും ഇവര്‍ ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *