CLOSE

പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

വയനാട്ട്: പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ഒരു സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വഴിയാണ് യുവതിയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായത്. വിപണിയില്‍ പത്ത് ലക്ഷം രൂപ വിലവരുന്ന നൂറുഗ്രാം മയക്കുമരുന്നാണ് സംഘത്തില്‍ നിന്ന് എക്സൈസ് സംഘം പിടികൂടിയത്.

തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ (25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ്.എന്‍ (25), കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി നൗഫത്ത് മഹല്‍ നൗഷാദ് പി ടി(40 ) എന്നിവരാണ് പിടിയിലായത്. യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരാണ്.

ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരുന്നതിനിടെ കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ വാഹന പരിശോധനക്കിടെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *