CLOSE

ആളുകള്‍ പോവാതിരിക്കാനും പിടിച്ചുനിര്‍ത്താനും ശ്രമം നടത്തണം: കോണ്‍ഗ്രസിനോട് ബെന്നി ബെഹനാന്‍

കൊച്ചി : കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും നേതാക്കള്‍ വിട്ടുപോയത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്ന് ബെന്നി ബെഹനാന്‍ എംപി. ആളുകള്‍ പോവാതിരിക്കാനും പിടിച്ചുനിര്‍ത്താനും ശ്രമം നടത്തണമെന്നും കോണ്‍ഗ്രസിനോട് ബെന്നി ബഹനാന്‍ പറഞ്ഞു. കെപി അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് പോയതിന്റെ പശ്ചാത്തലത്തിലാണ് ബെന്നി ബെഹനാന്റെ പ്രതികരണം.

നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ ആത്മപരിശോധന നടത്താന്‍ നേതൃത്വം തയ്യാറാകണം.ആളുകള്‍ എന്തുകൊണ്ട് പാര്‍ട്ടി വിടുന്നുവെന്ന് നേതൃത്വം പരിശോധിക്കണമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. പാര്‍ട്ടി വിട്ടവരുടെ തെറ്റുകള്‍ അണികളെ ബോധ്യപ്പെടുത്താന്‍ നേതൃത്വത്തിന് കഴിയണം. പാര്‍ട്ടിനേതൃത്വം എന്ന് താന്‍ പറഞ്ഞാല്‍ അത് രണ്ടുമൂന്നു പേരെ ഉദ്ദേശിക്കുന്നതാകും. പാര്‍ട്ടിക്ക് ഒരു ഘടനയുണ്ട്. അതാണ് നേതൃത്വം എന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

ആളുകള്‍ പാര്‍ട്ടി വിടുമ്പോള്‍ അതിനെക്കുറിച്ച് പരിശോധിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ കോണ്‍ഗ്രസിനകത്തുണ്ട്. പുതിയ നേതൃത്വത്തില്‍ തനിക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *