CLOSE

ശബരിമല വിമാനത്താവളം; ഡിജിസിഎ റിപ്പോര്‍ട്ട് കേരളത്തിന്റെ വികസനം അട്ടിമറിക്കുന്നതാണെന്ന് രാജു എബ്രഹാം

ശബരിമല വിമാനത്താവളം സംബന്ധിച്ച സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് കേരളത്തിന്റെ വികസനം അട്ടിമറിക്കുന്നതാണെന്ന് രാജു എബ്രാഹം. ടേബിള്‍ ടോപ് വിവാദം ശുദ്ധ അസംബന്ധമാണ്. പ്രതിരോധ മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റിയും എതിര്‍ത്തില്ലെന്നും ശബരിമല വിമാനത്താവളം പ്രധാനമന്ത്രി കേരളത്തിന് നല്‍കിയ ഉറപ്പാണെന്നും രാജു എബ്രഹാം പറഞ്ഞു.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡിജിസിഎ റിപ്പോര്‍ട്ടിന് പിന്നില്‍ ഏതോ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് അതോറ്റിയോ പ്രതിരോധ മന്ത്രാലയമോ ഒരു എതിര്‍പ്പും ഉന്നയിച്ചിരുന്നില്ല. രാജു എബ്രഹാം പറഞ്ഞു. കണ്ടെത്തിയ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമല്ലെന്നാണ് ഡിജിസിഎ റിപ്പോര്‍ട്ട്. വിമാനത്താവളം രണ്ട് ഗ്രാമങ്ങളെ ബാധിക്കുമെന്നും ഡിജിസിഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെയാണ് വിമാനത്താവള നിര്‍ദേശത്തെ എതിര്‍ത്ത് ഡിജിസിഎ വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റണ്‍വേ തയ്യാറാക്കാന്‍ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിന്റെ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *