CLOSE

ഭരിക്കുന്നവരുടെ ശ്രദ്ധ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിലെന്ന് കെ മുരളീധരന്‍

പാനൂര്‍:രാജ്യത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിലാണ് കേന്ദ്രവും കേരളവും ഭരിക്കുന്ന സര്‍ക്കാരുകളുടെ ശ്രദ്ധയെന്നും മതേതര സൗഹൃദം നിലനില്‍ക്കുന്ന കേരളത്തില്‍ ബി.ജെ.പിക്ക് കാലുകുത്താനുള്ള അവസരമുണ്ടാക്കാനാണ് സി.പി.എം രണ്ടു സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ ഒത്താശ ചെയ്യുന്നതെന്നും അതിനെതിരെ യു.ഡി.എഫ് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് മതവിശ്വാസികളുടെ പരസ്പര ഐക്യവും സ്നേഹവും നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും കെ മുരളീധരന്‍ എം.പി വ്യക്തമാക്കി.

കൂത്തുപറമ്പ് മണ്ഡലം യു.ഡി.എഫ് പാനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ് അധ്യക്ഷത വഹിക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *