CLOSE

പൂവാറില്‍ രോഗിയായ യുവാവിനെ മര്‍ദിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പൂവാറില്‍ രോഗിയായ യുവാവിനെ മര്‍ദിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. പൂവാര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ സനലിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ബൈക്ക് നിറുത്തി മൂത്രം ഒഴിക്കാന്‍ ഇറങ്ങിയ യുവാവിനെ മര്‍ദിച്ച എസ്.ഐയെ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് പൂവാര്‍ സ്വദേശി സുധീര്‍ ഖാനാണ്(35) പോലീസിന്റെ മര്‍ദനത്തില്‍ സാരമായി പരിക്കേറ്റത്.

ഞയാറാഴ്ച രാവിലെ 11 മണിയോടെ പൂവാര്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. ഡ്രൈവറായ സുധീര്‍ പമ്പിന് സമീപം റോഡ് വശത്ത് ബൈക്ക് നിറുത്തി റോഡിന് താഴേക്ക് മൂത്രമൊഴിക്കാന്‍ ഇറങ്ങി. സുധീറിനെ ഇതുവഴി ജീപ്പില്‍ വന്ന പൂവാര്‍ എസ്.ഐ സനലും സംഘവും തടഞ്ഞു നിറുത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് സുധീറിനോട് സ്റ്റേഷനില്‍ എത്തിച്ച സുധീറിന്റെ മൊബൈല്‍ ഫോണ്‍ എസ്.ഐ സനല്‍ പിടിച്ചു വാങ്ങി വെക്കുകയും സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്ക് പറ്റിയ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമ്മതിച്ചില്ലെന്നും സുധീര്‍ ഖാന്‍ പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *