CLOSE

ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന് മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പരവൂര്‍: മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ പോലീസ് പിടികൂടി. പരവൂര്‍ പൂക്കുളം സുനാമി ഫ്‌ളാറ്റിലെ ബ്ലോക്ക് നമ്പര്‍ 23, കെട്ടിട നമ്പര്‍ 179 ല്‍ എ സലിം (24) ആണ് പിടിയിലായത്. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ 200 രൂപ ആവശ്യപ്പെട്ടത് നല്‍കാന്‍ അമ്മ വിസമ്മതിച്ചതിന്റെ വിരോധത്തിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വെട്ട് കൈ കൊണ്ട് തടഞ്ഞ ഇവരുടെ കൈക്ക് ഒടിവും മുറിവും സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ നിസാര്‍, എസ്.ഐമാരായ നിതിന്‍ നളന്‍, സാബുലാല്‍, എസ്.സി.പി.ഒ അനീഷ്, സിന്ധു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പുക്കുളത്തുനിന്ന് പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *