CLOSE

കെ റെയില്‍ പദ്ധതി: പിന്നില്‍ സ്ഥാപിത താല്‍പ്പര്യക്കാരാണെന്ന് എം കെ മുനീര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ സ്ഥാപിത താല്‍പ്പര്യക്കാരാണെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍.ഈ മാസം 23ന് ചേരുന്ന യുഡിഎഫ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും എം.കെ മുനീര്‍ വ്യക്തമാക്കി. പദ്ധതി പ്രയോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

2019 ലാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കുന്നത് . 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ ലൈനുകളാണ് തിരുവനന്തപുരം- കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന്റെ ഭാഗമായി നിര്‍മിക്കുന്നത്. നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്.

കൊച്ചുവേളിയില്‍ നിന്ന് കാസര്‍ഗോഡ് വരെ 532 കിലോമീറ്ററിലാണ് റെയില്‍പാത നിര്‍മിക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദിഷ്ട റെയില്‍ ഇടനാഴി നിര്‍മിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *