CLOSE

ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് പണവും സ്വര്‍ണവുമായി പോയ 34കാരിയെ കാമുകനൊപ്പം കൈയോടെ പൊക്കി പോലീസ്

പയ്യന്നൂര്‍: ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് പണവും സ്വര്‍ണവുമായി പോയ 34കാരിയെ കാമുകനൊപ്പം കൈയോടെ പൊക്കി പോലീസ്.
കഴിഞ്ഞ മാസം 26 മുതല്‍ കാണാതായ കോറോത്തെ യുവതിയെയാണ് കോഴിക്കോട് കണ്ടെത്തിയത്. മാട്ടൂല്‍ നോര്‍ത്തിലെ ഹാരിസിനോടൊപ്പമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

പതിനൊന്ന് വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് ബാങ്കില്‍നിന്നെടുത്തതുള്‍പ്പെടെ 4,10,000 രൂപയും ഒന്‍പതു പവനുമായാണ് യുവതി കാമുകനോടൊപ്പം സ്ഥലം വിട്ടത്. മറ്റൊരു യുവാവിനൊപ്പമാണോ യുവതി പോയതെന്ന് സംശയിക്കുന്നതായി പരാതിയിലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ കസബ പോലീസിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ വാടക വീട്ടില്‍നിന്നാണ് പയ്യന്നൂര്‍ പോലീസ് ഇരുവരേയും കണ്ടെത്തിയത്.

യാത്രക്കിടയില്‍ ഇരുവരും സിംകാര്‍ഡ് ഊരിക്കളഞ്ഞതോടെ ഇവരുടെ താവളം കണ്ടെത്താന്‍ പോലീസിന് നന്നായി ബുദ്ധിമുട്ടേണ്ടിവന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *