CLOSE

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയും മക്കളും വീടുവിട്ട് പോയി; വീട്ടില്‍ ഒറ്റയ്ക്കായ 50കാരന്‍ വാട്ടര്‍ടാങ്കിനുള്ളില്‍ മരിച്ചനിലയില്‍

തൊടുപുഴ: ഇടുക്കിയില്‍ വീട്ടില്‍ ഒറ്റയ്ക്കായ 50കാരന്‍ വീട്ടിലെ വാട്ടര്‍ടാങ്കിനുള്ളില്‍ മരിച്ചനിലയില്‍. വെട്ടിമറ്റം നെല്ലിക്കുന്നേല്‍ ബൈജു കുഞ്ഞപ്പനെ (50) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏതാനും ദിവസം മുമ്പ് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയും മക്കളും വീടു വിട്ട് പോയിരുന്നു. തുടര്‍ന്ന് തനിച്ചാണ് ബൈജു ഇവിടെ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി ഇയാളെ പുറത്ത് കാണാനില്ലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

ജീര്‍ണിച്ച മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *